
ഒരു ബ്ലോഗ് എന്നൊക്കെ വെച്ചാല്‍ ആമുഖമായി ഇതു എഴുതുന്ന ആളെ നിങ്ങള്‍ക്കൊന്ന് പരിചയപ്പെടുത്തണ്ടേ? വേണ്ടേ? വേണം എന്നു എനിക്കു തോനുന്നു. അതുകൊണ്ട് ആദ്യമായി എന്നെ നിങ്ങള്‍ക്കൊന്നു പരിചയപ്പെടുത്താം.
ഞാന്‍ ഷഹറാസ്, കോഴിക്കോട് കരുമ്പാപ്പൊയില്‍ ദേശക്കാരന്. കുറ്റ്യാടിയാണ് തറവാട്. മരുതോങ്കര St.Mary's High Schol-ല്‍ നിന്നും SSLC. പിന്നീട് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും Plus Two. അതിനു ശേഷം Keltron IT Education Center-ല്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. പിന്നീട് MCA ചെയ്യണം എന്ന മോഹവുമായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ . ഇപ്പോള്‍ MCA കഴിഞ്ഞു പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ വീട്ടില്‍ ഇരിക്കുന്നു. അങ്ങനെ ഇരുന്നു ബോര് അടിച്ചപ്പോഴാണ് ബ്ലോഗില്‍ ഒന്നു കയറിക്കളയാം എന്നു വെച്ചത്.കഥകളും കവിതകളും പണ്ടേ അലര്‍ജിയായിരുന്നു. അതു കൊണ്ടു തന്നെ അത്തരത്തിലുള്ളതൊന്നും വായിക്കാറില്ലയിരുന്നു. പണ്ട് പത്താം ക്ലാസില്‍ എഴുത്തച്ഛന്റെ "ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം, ഭക്ഷണത്തിനപേക്ഷിക്കുന്ന പോലെ" പഠിച്ചതിനു ശേഷം തുടങ്ങിയ അലര്‍ജ്ജിയാണ് (അതൊക്കെ നിലവാരമുള്ളതല്ലേ എന്നൊന്നും പറഞ്ഞു കളയരുത്, ഈ നിലവാരത്തെ കുറിച്ചൊന്നും എനിക്കറിയില്ല). ആ അലര്‍ജ്ജി കാലങ്ങളോളം അങ്ങനെ കൊണ്ടു നടന്നു. ചില കൂട്ടുകാര്‍ സാഹചര്യങ്ങളെ ആവേശകരമാക്കാന്‍ സാഹിത്യസൃഷ്ടികള്‍ എടുത്തു പ്രയോഗികുമ്പോള് ഞാന്‍ ഒന്നും മനസ്സിലാവാതെ "ഇതു എന്താണപ്പാ" എന്ന മാതിരി ഒരു നോട്ടം നോക്കും. അപ്പോള്‍ മനസ്സു മടുക്കുന്ന അവന്മാര് "സാഹിത്യവും കഥകളും അറിയാത്ത നൊട്ടോറിയസ് ബൂര്‍ഷ്വാ ഫണ്ടമെന്റലിസ്റ്റ്" എന്നുള്ള വിളിച്ചുകളയും എന്നതല്ലാതെ കാര്യമായ ഒരു പ്രശ്നവും ഇതുവരെ ഈ കാരണം കൊണ്ടു ഉണ്ടായിട്ടില്ലായിരുന്നു.
ഇപ്പോള്‍ ബ്ലോഗില്‍ കയറിയപ്പോഴാണു പ്രശ്നം തുടങ്ങിയത്. എവിടേയും കഥകളും കവിതകളും, തുടക്കത്തില്‍ ചിലതൊക്കെ കുറച്ചു പുച്ഛത്തോടെ വായിച്ചു. പിന്നീട് എന്തോ അതൊക്കെ അങ്ങു രസിച്ചു. കൊള്ളാമല്ലോ എന്നൊരു തോന്നല്‍ . ഇവന്മാര്ക്കു ഇങ്ങനെ ഒരോന്ന് എഴുതാമെങ്കില് എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നൊരു തോന്നലും വന്നു അതിന്റെ കൂടെ. കഥകളും കവിതകളുമായി വലിയ ബന്ധം ഇല്ലാത്തവനായതു കൊണ്ടുതന്നെ നിലവാരമുള്ള ലേഖനങ്ങളോ കഥകളോ, കവിതകളോ എന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല, ഇനി പ്രതീക്ഷിച്ചാലും എനിക്കു കുഴപ്പമൊന്നുമില്ല (അതു നിങ്ങളുടെ തെറ്റ്, അതിനു നിങ്ങള്‍ തന്നെ അനുഭവിക്കും). വായില്‍ തോനുന്നത് (ഏഹ്, അങ്ങനയല്ലേ പറയാറ്, മനസ്സിലാണു തോന്നാറ് എങ്കിലും...) ഒക്കെ ഇവിടെ അങ്ങു എഴുതിക്കളയാം എന്നു തോന്നി. സൗകര്യമുള്ളവര്‍ക്ക് വായിക്കാം... എല്ലാരും വായിക്കണം എന്നൊന്നും എനിക്കു നിര്‍ബന്ധമില്ല... (ഈ തോനുന്നത് അപ്പോള്‍ തന്നെ എഴുതിയില്ലെങ്കില്‍ ഒരു മനസ്സമാധാനം കിട്ടില്ല, അതു കൊണ്ടാ, ക്ഷമിയണ്ണാ, ക്ഷമി...). അപ്പോഴാണ് മറ്റൊരു മോഹം, ബ്ലോഗ് തുടങ്ങിയതല്ലേ, എന്തിനു കഥകളിലും കവിതകളിലും ഒതുക്കണം? ലേഖനവും എഴുതിയാല്‍ എന്താ? ഓക്കെ, ആയിക്കളയാം എന്നു വിചാരിച്ചു...
പക്ഷേ എന്തു എഴുതും? കഥ വരുന്നില്ല, കവിതകളും. എന്നാല്‍ പിന്നെ ലേഖനം എഴുതിക്കളയാം എന്നു വെച്ചാലോ, ലേഖനത്തിനു കുറച്ചു സ്റ്റാന്‍ഡേര്‍ഡ് ഒക്കെ വേണ്ടേ എന്നൊരു തോന്നല്‍ . ആ സ്റ്റാന്‍ഡേര്‍ഡ് എനിക്കു ഇതുവരെ ആയില്ലല്ലോ... അവസാനം ഒരു കാര്യം തീരുമാനിച്ചു, ബ്ലോഗ് തുടങ്ങി വെച്ചേക്കാം, അങ്ങനെ വല്ലതും തോന്നുകയാണെങ്കില്‍ എഴുതാന്‍ ഒരു സ്ഥലമാകുമല്ലോ, അല്ലെങ്കിലും "The journey of a thousand miles begins with a single step..." എന്നാണല്ലോ. അങ്ങനെ ഞാനും തുടങ്ങി ഒരു ബ്ലോഗ്... നിങ്ങളുടെ സഹായസഹകരണങ്ങളൊന്നും അഭ്യര്‍ത്ഥിക്കുന്നില്ല, കാരണം ഇതൊക്കെ വായിക്കാന്‍ പറഞ്ഞു എന്തിനു നിങ്ങളെക്കൂടി വെറുപ്പിക്കണം? അല്ലേ? ഇഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങളും വായിച്ചോളൂ... സന്തോഷം... അത്രമാത്രം...

