എന്നെ പറ്റി എനിക്ക് ചിലത് പറയാനുണ്ട്...



ഒരു ബ്ലോഗ് എന്നൊക്കെ വെച്ചാല്‍ ആമുഖമായി ഇതു എഴുതുന്ന ആളെ നിങ്ങള്‍ക്കൊന്ന് പരിചയപ്പെടുത്തണ്ടേ? വേണ്ടേ? വേണം എന്നു എനിക്കു തോനുന്നു. അതുകൊണ്ട് ആദ്യമായി എന്നെ നിങ്ങള്‍ക്കൊന്നു പരിചയപ്പെടുത്താം.
ഞാന്‍ ഷഹറാസ്, കോഴിക്കോട് കരുമ്പാപ്പൊയില്‍ ദേശക്കാരന്‍. കുറ്റ്യാടിയാണ്‌ തറവാട്. മരുതോങ്കര St.Mary's High Schol-ല്‍ നിന്നും SSLC. പിന്നീട് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും Plus Two. അതിനു ശേഷം Keltron IT Education Center-ല്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. പിന്നീട് MCA ചെയ്യണം എന്ന മോഹവുമായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ . ഇപ്പോള്‍ MCA കഴിഞ്ഞു പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ വീട്ടില്‍ ഇരിക്കുന്നു. അങ്ങനെ ഇരുന്നു ബോര്‍ അടിച്ചപ്പോഴാണ്‌ ബ്ലോഗില്‍ ഒന്നു കയറിക്കളയാം എന്നു വെച്ചത്.
കഥകളും കവിതകളും പണ്ടേ അലര്‍ജിയായിരുന്നു. അതു കൊണ്ടു തന്നെ അത്തരത്തിലുള്ളതൊന്നും വായിക്കാറില്ലയിരുന്നു. പണ്ട് പത്താം ക്ലാസില്‍ എഴുത്തച്ഛന്റെ "ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം, ഭക്ഷണത്തിനപേക്ഷിക്കുന്ന പോലെ" പഠിച്ചതിനു ശേഷം തുടങ്ങിയ അലര്‍ജ്ജിയാണ് (അതൊക്കെ നിലവാരമുള്ളതല്ലേ എന്നൊന്നും പറഞ്ഞു കളയരുത്, ഈ നിലവാരത്തെ കുറിച്ചൊന്നും എനിക്കറിയില്ല)‌. ആ അലര്‍ജ്ജി കാലങ്ങളോളം അങ്ങനെ കൊണ്ടു നടന്നു. ചില കൂട്ടുകാര്‍ സാഹചര്യങ്ങളെ ആവേശകരമാക്കാന്‍ സാഹിത്യസൃഷ്ടികള്‍ എടുത്തു പ്രയോഗികുമ്പോള്‍ ഞാന്‍ ഒന്നും മനസ്സിലാവാതെ "ഇതു എന്താണപ്പാ" എന്ന മാതിരി ഒരു നോട്ടം നോക്കും. അപ്പോള്‍ മനസ്സു മടുക്കുന്ന അവന്മാര്‍ "സാഹിത്യവും കഥകളും അറിയാത്ത നൊട്ടോറിയസ് ബൂര്‍ഷ്വാ ഫണ്ടമെന്റലിസ്റ്റ്" എന്നുള്ള വിളിച്ചുകളയും എന്നതല്ലാതെ കാര്യമായ ഒരു പ്രശ്നവും ഇതുവരെ ഈ കാരണം കൊണ്ടു ഉണ്ടായിട്ടില്ലായിരുന്നു.
ഇപ്പോള്‍ ബ്ലോഗില്‍ കയറിയപ്പോഴാണു പ്രശ്നം തുടങ്ങിയത്. എവിടേയും കഥകളും കവിതകളും, തുടക്കത്തില്‍ ചിലതൊക്കെ കുറച്ചു പുച്ഛത്തോടെ വായിച്ചു. പിന്നീട് എന്തോ അതൊക്കെ അങ്ങു രസിച്ചു. കൊള്ളാമല്ലോ എന്നൊരു തോന്നല്‍ . ഇവന്മാര്‍ക്കു ഇങ്ങനെ ഒരോന്ന് എഴുതാമെങ്കില്‍ എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നൊരു തോന്നലും വന്നു അതിന്റെ കൂടെ. കഥകളും കവിതകളുമായി വലിയ ബന്ധം ഇല്ലാത്തവനായതു കൊണ്ടുതന്നെ നിലവാരമുള്ള ലേഖനങ്ങളോ കഥകളോ, കവിതകളോ എന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല, ഇനി പ്രതീക്ഷിച്ചാലും എനിക്കു കുഴപ്പമൊന്നുമില്ല (അതു നിങ്ങളുടെ തെറ്റ്, അതിനു നിങ്ങള്‍ തന്നെ അനുഭവിക്കും). വായില്‍ തോനുന്നത് (ഏഹ്, അങ്ങനയല്ലേ പറയാറ്, മനസ്സിലാണു തോന്നാറ് എങ്കിലും...) ഒക്കെ ഇവിടെ അങ്ങു എഴുതിക്കളയാം എന്നു തോന്നി. സൗകര്യമുള്ളവര്‍ക്ക് വായിക്കാം... എല്ലാരും വായിക്കണം എന്നൊന്നും എനിക്കു നിര്‍ബന്ധമില്ല... (ഈ തോനുന്നത് അപ്പോള്‍ തന്നെ എഴുതിയില്ലെങ്കില്‍ ഒരു മനസ്സമാധാനം കിട്ടില്ല, അതു കൊണ്ടാ, ക്ഷമിയണ്ണാ, ക്ഷമി...). അപ്പോഴാണ്‌ മറ്റൊരു മോഹം, ബ്ലോഗ് തുടങ്ങിയതല്ലേ, എന്തിനു കഥകളിലും കവിതകളിലും ഒതുക്കണം? ലേഖനവും എഴുതിയാല്‍ എന്താ? ഓക്കെ, ആയിക്കളയാം എന്നു വിചാരിച്ചു...
പക്ഷേ എന്തു എഴുതും? കഥ വരുന്നില്ല, കവിതകളും. എന്നാല്‍ പിന്നെ ലേഖനം എഴുതിക്കളയാം എന്നു വെച്ചാലോ, ലേഖനത്തിനു കുറച്ചു സ്റ്റാന്‍ഡേര്‍ഡ് ഒക്കെ വേണ്ടേ എന്നൊരു തോന്നല്‍ . ആ സ്റ്റാന്‍ഡേര്‍ഡ് എനിക്കു ഇതുവരെ ആയില്ലല്ലോ... അവസാനം ഒരു കാര്യം തീരുമാനിച്ചു, ബ്ലോഗ് തുടങ്ങി വെച്ചേക്കാം, അങ്ങനെ വല്ലതും തോന്നുകയാണെങ്കില്‍ എഴുതാന്‍ ഒരു സ്ഥലമാകുമല്ലോ, അല്ലെങ്കിലും "The journey of a thousand miles begins with a single step..." എന്നാണല്ലോ. അങ്ങനെ ഞാനും തുടങ്ങി ഒരു ബ്ലോഗ്... നിങ്ങളുടെ സഹായസഹകരണങ്ങളൊന്നും അഭ്യര്‍ത്ഥിക്കുന്നില്ല, കാരണം ഇതൊക്കെ വായിക്കാന്‍ പറഞ്ഞു എന്തിനു നിങ്ങളെക്കൂടി വെറുപ്പിക്കണം? അല്ലേ? ഇഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങളും വായിച്ചോളൂ... സന്തോഷം... അത്രമാത്രം...

27 comments:

SHINU S said...

aaah. . big b. . ahankaram kuranjitundallo!!!

SHINU S said...

kollaaam. . .nalla malayalam. . .

Unknown said...

best wishes....

Shaharas.K said...

@Shinu => ahankaaram kurayaan enikku ahankaaram ellaayirunnallo....
nee paranjathu shariyaanenkil eppol minus value aayi kaanum... :)

Shaharas.K said...

@Shinu, @Arya => Thanks !!!!

Avaneeth said...

daa.. great start... ezhuthinodulla ninte pucham onnu kurayumallo swanthamaayittezhuthaan thudangumbo.. kaaryakaaranangalokke manassilaavunnund.. enthaayaalum best wishes...

Avaneeth said...

നിന്നെപ്പറ്റി ഞങ്ങള്‍ക്കും ചിലതൊക്കെ പറയാനുണ്ട്...!!! പറയട്ടോ?

Shaharas.K said...

@Avaneeth=> ninakku parayaanullathonnum dayavaayi parayanta...
enthinnaa veruthe enne naattikkunathu, alle...

Shaharas.K said...

@Avaneeth=> Thanks!!!

najath c aboobacker said...

plz aa paavam avaneethettane parayan anuvadikkooo...

Mashboob Manjeri said...

നൊട്ടോറിയസ് ബൂര്‍ഷ്വാ ഫണ്ടമെന്റലിസ്റ്റ് ആവാതിരിക്കനോ ,
അതോ കൂട്ടുക്കാർ(രി) തന്ന ആവേശമോ ?

എന്നതയലും കൊള്ളാം ?

Shaharas.K said...

@Najath=> Avan oru blog thutangatte, ennittu avite parayatte, athalle nallathu... veruthe enthinaa....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

താങ്കളുടെ അത്രയും കൂടി 'സ്റാന്‍റ്റെര്‍ഡ്' ഇല്ലാത്ത നുമ്മ വരെ ബ്ലോഗ്‌ തുടങ്ങിയില്ലേ ?
വരാനുള്ളത് വഴീല്‍ തങ്ങില്ല എന്നല്ലേ..ഒക്കെ ഇങ്ങട്‌ പോന്നോട്ടെ..നമ്മളുണ്ട് കൂടെ.

Shaharas.K said...

ഇസ്മായില്‍ => വരാനുള്ളതൊക്കെ അങ്ങു തരണം എന്നുണ്ട്, പക്ഷേ, വല്ലതും വരണ്ടേ.. കാത്തിരിക്കാം അല്ലേ, താങ്കള്‍ ഫോളോ ചെയ്യുന്ന ബ്ലോഗിന്റെ ലിസ്റ്റ് വായിച്ചു എന്റെ ഇന്നലത്തെ സമയം മൊത്തം അടിച്ചുപോയി. ഇത്രയൊക്കെ ബ്ലോഗ് വായിക്കുന്ന താങ്കള്‍ നിസ്സാരക്കാരനാവാന്‍ വഴിയില്ല. പിന്തുണ അറിയിച്ചതിനു നന്ദി.

Shaharas.K said...

@Mashboob => veruthe erunnu bore adikkukayalle, so...
& thanks for your comment...

Jazmikkutty said...

welcome.......

ഹംസ said...

തുടക്കം വെടിക്കെട്ടോടെയാണ്.. കക്ഷി മോശക്കാരനല്ലാ എന്ന് ബൂലോകത്തിനു മനസ്സിലാവുന്ന ഒരു കാലം വിദൂരമല്ല. പയറ്റി നോക്ക്.... താങ്ങായും തണലായും ആരെങ്കിലുമൊക്കെ പണിയില്ലാതിരിക്കുന്നുണ്ടാവും എന്നെ പോലെ... ഏതായാലും വന്നു പെട്ടില്ലെ... ഇനി രണ്ടില്‍ ഒന്ന് അറിഞ്ഞിട്ട് മടങ്ങിയാല്‍ മതി. ആശംസകള്‍ . അഭിനന്ദനങ്ങള്‍.. കൂടെ ബൂലോകത്തേക്ക് സ്വാഗതവും

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തുടക്കകാരന്റെ അവതരണം കൊള്ളാം..
ബൂലോകത്തേക്കു സ്വാഗതം
അവിടവിടെയായി അക്ഷരത്തെറ്റുകള്‍ കാണുന്നു
ശ്രദ്ധിക്കുക..

ആശംസകള്‍

Jishad Cronic said...

ബൂലോകത്തേക്കു സ്വാഗതം...

Shaharas.K said...

@jazmikkutty, Jishad => Thanksss...!!!
@ഹസക്ക => എന്തായാലും ഇറങ്ങി, ഇനി കുളിച്ചുകേറാം അല്ലെ, താങ്കള്‍ പറഞ്ഞതു തന്നെയാണ് എന്റെ ഉദ്ദേശം, പണിയില്ലാത്തവര്‍ക്ക് ഒരു പണി, ഞമ്മക്കും ഒരു പേരു വേണം(http://www.shaharask.co.cc/2010/11/blog-post_07.html) എന്ന പോസ്റ്റില്‍ നമ്മളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പിന്തുണ അറിയിച്ചതിനു നന്ദി...

@റിയാസ്ക്ക => അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കാം, തുടക്കക്കാരന്റെ തെറ്റ് പോറുക്കുമല്ലോ അല്ലേ...

കൂട്ടത്തില്‍ ഒരുവനായി കൂട്ടിയതിനു എല്ലാവര്‍ക്കും നന്ദി....

Vayady said...

ബൂലോകത്തേയ്ക്ക് സ്വാഗതം.
ധൈര്യമായിട്ട് എഴുതൂ. എന്തു എഴുതിയാലും ഒരു റീഡബിലിറ്റി ഉണ്ടാകണം. അത്രയേയുള്ളു. അതു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

kARNOr(കാര്‍ന്നോര്) said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

Shaharas.K said...

@Vayady => യാത്രക്കിടയില്‍ ഈ മരച്ചില്ലയില്‍ വിശ്രമിച്ച വായാടി തത്തയ്ക്ക് നന്ദി...
@kARNOr(കാര്‍ന്നോര്)=> ഇതുവഴി വരാന്‍ സൗമനസ്യം കാണിച്ച കാര്‍ന്നോര്‍ക്കും നന്ദി...

faisu madeena said...

പുതിയ ആളാണ്‌ അല്ലെ ..ഒരു കാര്യം ചെയ്യ് ..ഒരു തീപ്പട്ടി കൊള്ളി എടുത്തു ഇങ്ങു വാ ...

Shaharas.K said...

@faisu madeena=> അയ്യോ, ഇവിടേയും റാഗിംഗ് ഉണ്ടോ? എന്തായാലും ഇതു വഴി വന്നതിനു നന്ദി...

മൻസൂർ അബ്ദു ചെറുവാടി said...

ഇതുവഴി വരാന്‍ ഇത്തിരി വൈകിട്ടോ.
ആശംസകള്‍ നേരുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഷഹറാസ്...നിനക്കുള്ള സമ്മാനം ദാ ഞാന്‍ റെഡിയാക്കിട്ടുണ്ട്...
നേരിട്ടു വന്നു കൈപറ്റണമെന്നു ഈ അവസരത്തില്‍ ഞാന്‍ അറിയിക്കുന്നു


----------------------------------
നിന്റെ ജിമെയില്‍ ഐഡി എന്താണ്...?

ഒരു കമന്റ് എഴുതിയിട്ടു പോയാല്‍ പോരേ?