ബ്ലോഗിലെ നവജാതനാണു ഞാന്‍ എന്നു നിങ്ങള്‍ക്കറിയാമല്ലോ. അതുകൊണ്ടുതന്നെ ബ്ലോഗേര്‍സിന്റെ ശിലങ്ങളെന്താണെന്നോ, ഈ ബ്ലൊഗിങ്ങില്‍ പാലിക്കേണ്ട സാമാന്യ മര്യാദ എന്തൊക്കെയാണെന്നോ നമ്മള്‍ക്കറിയില്ല (ജീവിതം തുടങ്ങിയിട്ട് കൊല്ലം 25 ആയി, എന്നിട്ട് ജീവിതത്തില്‍ ഇതുവരെ വന്നിട്ടില്ല മര്യാദ, പിന്നെയാ ബ്ലോഗിങ്ങില്‍ , അതു പോട്ടെ). ശിശുക്കളാവുമ്പോള് എന്തായാലും സാമാന്യമര്യാദ കാണില്ലാല്ലോ, മണ്ണും വാരിത്തിന്ന് ബഹളവും ഉണ്ടാക്കി, ഇതൊക്കെ വലിയ കാര്യമാണ് എന്ന മട്ടിലങ്ങനെ നടക്കും, അതു തന്നെയാണ് നമ്മളും ചെയ്യുന്നത്. എന്തൊക്കെയോ പോസ്റ്റും, എന്നിട്ട് എന്റെ പോസ്റ്റുകണ്ടോ, എന്നാ പോസ്റ്റാ, എന്ന മട്ടില്‍ അങ്ങനെയിരിക്കും. അത്രതന്നെ. എന്റെ പോസ്റ്റിനോട് എനിക്കു തന്നെ പുച്ഛം തോന്നാതിരിക്കാന്‍ മറ്റുള്ള ബ്ലോഗുകള്‍ വായിക്കുന്നത് അങ്ങു കുറയ്ക്കുകയും ചെയ്തു, അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ പോസ്റ്റു തന്നെ കിടിലം.
ഇത്രയും വായിച്ചപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഇവനൊക്കെ ബ്ലോഗ് തുടങ്ങാനുള്ള ചേതോവികാരം എന്താണെന്ന് അല്ലേ? പറയാം... ജോലി എന്നും പറഞ്ഞു വല്ല സ്ഥാപനത്തിലും കയറി പറ്റി, ബ്ലോഗും മെയിലുകളുമായി ജീവിതം തള്ളി നീക്കുന്നവര്‍ക്കു ഒരു പാരയാകട്ടെ, ഗൂഗിള്‍ വഴിയോ മറ്റു വല്ല മാര്‍ഗ്ഗത്തിലൂടെയോ ഇവിടെയുത്തുന്ന അവന്മാര് ബ്ലോഗ് എന്ന പേരില്‍ നമ്മള് പോസ്റ്റുന്നതൊക്കെ വായിച്ച്, ബ്ലോഗു തന്നെ വെറുത്ത് തങ്ങളുടെ ജോലി തന്നെയാണ് ഇതിലും ഭേദം എന്നു കരുതി ജോലിയില്‍ ആനന്ദം കണ്ടെത്തും, അങ്ങനെ രാജ്യത്തിന്റെ ഉല്പാദനവും വിദേശ നാണ്യവും കൂടും, എന്നൊക്കെയുള്ള പ്രതീക്ഷയാണു നമ്മള്‍ക്കുണ്ടായിരുന്നത്. ഈയൊരു പ്രതീക്ഷ വിജയിക്കണമെങ്കില്‍ ഞാന്‍ മാത്രം വിചാരിച്ചാല്‍ പോര, ഗൂഗിള്‍ കമ്പനിയും വിചാരിക്കണം എന്നതുകൊണ്ട് ഇത് എത്രകണ്ട് വിജയിക്കുന്നുണ്ട് എന്നു പറയാന്‍ പറ്റില്ല. എന്തെങ്കിലും ആവട്ടെ, താന്‍ പാതി, ഗൂഗിള്‍ പാതി എന്നാണല്ലോ, അതു കൊണ്ട് നമ്മുടെ പാതി ആകണമെങ്കില്‍ നമ്മള് ഇടക്കു എന്തെങ്കിലും പോസ്റ്റിക്കൊണ്ടിരിക്കണം, എങ്കിലേ അനന്തകോടി ബ്ലോഗില്‍ നിന്നും നമ്മളെ ഗൂഗിളിന് തപ്പിയെടുക്കാന്‍ പറ്റുള്ളൂ. ആ ഒരു കര്തവ്യം നിര്‍വ്വഹിക്കാന്‍ വേണ്ടി നമ്മള് നമുക്കു തോനുന്നത് ഒക്കെ ഇവിടെ അങ്ങു പോസ്റ്റുന്നു എന്നെ ഉള്ളു.
അങ്ങനെയിരിക്കുമ്പോഴാണ് ബ്ലോഗൊക്കെ എഴുതി സമാധാനത്തില്‍ കഴിയുന്ന നമ്മുടെ മനസ്സില്‍ പുതിയൊരു ആഗ്രഹം കയറി കൂടി കളഞ്ഞത് (ആഗ്രഹങ്ങളാണ് മനുഷ്യനെ വല്യ ആള്ക്കാരാക്കുന്നത് എന്നതു ഇന്നലെ അപ്രത്തെ നാരായണേട്ടത്തി തന്ന പുതിയ അറിവാണ്, അതു കൊണ്ട് നമ്മള് ഇപ്പോള്‍ പുതിയ പുതിയ കാര്യങ്ങള്‍ ആഗ്രഹിച്ചു കൊണ്ടിരിക്കും, നമ്മള്‍ക്കും ആവണ്ടേ വല്യ ഒരാള്‍ ? വേണം). ഇതുവരെ നമ്മള് ഷഹറാസ് എന്ന പേരില്‍ വളരെ സംതൃപ്തനും, ലോകത്തില്‍ വളരെ കുറച്ചു ആള്‍ക്കാര്‍ക്കു മാത്രം ഉണ്ടാകാന്‍ സാധ്യത ഉള്ള പേര് എന്ന മനക്കണക്കില്‍ വളരെയധികം മാനസിക സന്തോഷം അനുഭവിക്കുന്നവനും ആയിരുന്നു. പക്ഷേ, ബ്ലോഗിലുള്ള പേരുകള്‍ കണ്ടപ്പോള്‍ നമ്മള്‍ക്കും ഒരു പൂതി, നമ്മള്‍ക്കു ഈ പേരു വേണ്ട, പുതിയൊരു പേരുവേണം എന്ന്. നിരക്ഷരന്, പാവപ്പെട്ടവന്, ഇടിവാൾ, വാഴക്കോടന്‍, ഇഞ്ചിപ്പെണ്ണ്, കുറുമാൻ, മരമാക്രി, പോങ്ങുമ്മൂടൻ, ചിത്രകാരൻ, വിശാലമനസ്കന് തുടങ്ങി കേള്‍ക്കാന്‍ നല്ല രസോള്ള പേരാണ് എല്ലാര്ക്കൂം. നമ്മള് മാത്രം അര്‍ത്ഥം പോലും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നമ്മുടെ പേരുവെച്ച് ബ്ലോഗ് എഴുതുന്നതില്‍ സ്വല്പ്പം പന്തികേട് തോന്നി. വലിയ പന്തികേടൊന്നുമില്ല, കാരണം സുകുമാരന്‍ മാഷ്, അരവിന്ദ്, അരുൺ കായംകുളം, മിനി ടീച്ചർ തുടങ്ങിയ കുറേപ്പേര് സ്വന്തം പേരുവെച്ച് എഴുതുന്നത് കൊണ്ട് നമ്മള് ഇവിടെ ഒറ്റപ്പെടില്ല എന്നൊരു ധൈര്യം ഉണ്ട്. എന്നാലും എന്തോ കേള്‍ക്കാന്‍ രസോള്ള ആദ്യത്തെ ടൈപ്പ് പേരുകള്‍ തന്നെയാണ് നല്ലത് എന്നു തോന്നി.
ഒന്നു രണ്ടു ദിവസം ഇരുന്നു ആലോചിച്ചു നോക്കി. ആദ്യം മനസ്സില്‍ വന്നതു നവജാതന് എന്ന പേരായിരുന്നു, പക്ഷേ അതു ശരിയാവില്ല, നമ്മള് ഒരു പാടു ആഗ്രഹിക്കുന്ന ഒരാളല്ലേ, അതു കൊണ്ട് വല്യ ഒരാളാവാന്‍ സാധ്യത ഉണ്ട്. ആ സമയത്ത് നമ്മളെ നവജാതന് എന്നു വിളിക്കാന്‍ പറ്റില്ലല്ലോ, അപ്പോള്‍ പേരു മാറ്റാനും പറ്റില്ല, പേരിടുമ്പോള്‍ അതു എല്ലാകാലത്തും ഉപയോഗിക്കാന്‍ പറ്റുന്നതാവണം എന്നുള്ള നമ്മുടെ ഗഹനമായ അറിവിന്റെ വെളിച്ചത്തില്‍ ആ ഒരു സജഷന്‍ നമ്മള് തന്നെ നിഷ്കരുണം തള്ളി. പിന്നേയും പിന്നേയും നമ്മളുടെ മനസ്സില്‍ ഒരുപാട് സജഷന്‍സ് വന്നെങ്കിലും നമ്മുടെ ഗഹനമായ അറിവു തന്നെയായിരുന്നു അവിടെയൊക്കെ തടസ്സം. ചില നല്ല പേരുകള്‍ നമ്മള് സ്വന്തമായി കണ്ടുപിടിച്ചത് നമ്മുടെ സ്വഭാവത്തിനു മാച്ചു ചെയ്തെങ്കിലും, നമ്മളുടെ നിരീക്ഷണപാടവം അതൊക്കെ ബൂലോകത്തില്‍ ആള്‍റെഡി ഉപയോഗിക്കുന്ന പേരുകളാണ് എന്നു കണ്ടെത്തിയതു കൊണ്ട് അതും തള്ളി. അങ്ങനെ അറിവും നിരീക്ഷണപാടവും കൂടുതലായിപ്പോയത് കോണ്ട് നമ്മള് ഇപ്പോള്‍ ഒരു തൂലിഹാനാമം ഇല്ലാതെ കഷ്ടപ്പെടുകയാണ്. അതുകൊണ്ട് നമ്മള് അവസാനമായി ഒരു തീരുമാനമെടുത്തു. എന്തായാലും പോസ്റ്റാനൊന്നും ഇല്ലാതെ കഷ്ടപ്പെടുകയാണല്ലോ, അതുകൊണ്ട്, ഈ വിഷയം തന്നെ ഒരു പോസ്റ്റായി ഇട്ടുകളയാം, അപ്പോള്‍ പോസ്റ്റും ആയി, നമുക്കൊരു തൂലികാനാമം കിട്ടുകയും ചെയ്യും, ഒരു വെടിക്ക് രണ്ട് പക്ഷി, യേത്?

5 comments:
മോനെ ശഹരാസെ...നിനക്ക് പറ്റിയ പേര് കണ്ടു പിടിക്കാന്‍ എനിക്ക് എന്നല്ല ലോകത്തെ ഒരാള്‍ക്കും കഴിയും എന്ന് തോന്നുന്നില്ല ..നിനക്ക് ഞാന്‍ നല്ല ഒരു പേര് പറഞ്ഞു തരാം ...ഇത് വരെ ആരും പറയാത്തതും ഇനി ആരും ഇടാന്‍ സാധ്യതയും ഇല്ലാത്ത പേര് ....ഉഹ്ദ്ഫ്ദ്ഗ൭എവ്ദെദ്ഝ൮വ്ഹ്യ് ഇത് മതിയോ അല്ലെങ്കില്‍ സ്ക്വ്വ്ദ്മ്ഴ്,ബഗ്;'ച്ഗ്ദ്സി'ഹ്ട്ച്ച്ച്ട്ച്സ്ദ്യ്ഫ്വ്വ്.,മ്ന്ല്കൊജ്ഫ്' ഇതിലേതെങ്കിലും ഇട്ടു പണ്ടാരമടാങ്ങ് ....ഇനി എന്നോട് ചോതിക്കരുത് ..ഈ പറഞ്ഞത് തന്നെ ഇനി പറയാന്‍ എന്നെ കൊണ്ട് പറ്റില്ല ....
ഒരു പേര് പറയാം എന്ന് ഞാനും കരുതിയതാ.
പിന്നെ ഫൈസു പറഞ്ഞ പേരിനെ വെല്ലാന്‍ എന്റെ കയ്യില്‍ വകുപ്പില്ല.
ഏതായാലും നല്ലപേരും അതിനെക്കാള്‍ നല്ല പോസ്റ്റുമായി ബൂലോകത്തില്‍ നിറയട്ടെ.
ആശംസകള്‍
@faisu madeena => അങ്ങനെ പറയല്ലേ, എല്ലാരും കൂടി ആഞ്ഞുപിടിച്ചാല്‍ നമുക്കൊരു പേര് ഒപ്പിക്കാം, സജസ്റ്റ് ചെയ്ത പേരിനൊക്കെ എന്റെ പേരിനുള്ള അതേ കുഴപ്പം ഉണ്ട്, രണ്ടാമതു ഒന്നുകൂടി പറയാന്‍ പറ്റില്ല എന്നുള്ള കുഴപ്പം.
@ചെറുവാടി => ഒരുപാട് സ്ഥലത്ത് കണ്ടിട്ടുണ്ട്, ഇപ്പോള്‍ ഇതുവഴിയും ഒന്നു വന്നല്ലോ, നന്ദി...
തുടക്കം കൊള്ളാലോ..
ഫോട്ടോ ആണെങ്കില്‍ അതിസുന്ദരവും യോജിച്ചതും..
എല്ലാവിധ ആശംസകളും.
@mayflowers => ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...
ഒരു കമന്റ് എഴുതിയിട്ടു പോയാല്‍ പോരേ?